"വലിയ പടത്തലവന്‍"
" നീ വികസന വിരോധി,
കാലഹരണപ്പെട്ട പുണ്യവാളന്‍,
അച്ചടക്ക രഹിതന്‍,
പാര്‍ട്ടിക്കതീതന്‍".
പൊറുക്കൂ പാപികളോട്,
വിമര്‍ശന ശരങ്ങളോട്,
കല്ലെറിഞ്ഞ കൈകളോട്,
കാലം മാറ്റിയെഴുതിയ
പ്രത്യയശാസ്ത്രത്തോട്.
കുത്തുവാക്കുകള്‍
കേട്ടുനില്‍ക്കുവാന്‍
സമയമില്ല, ഇനിയും
സമരമുണ്ട്, പോരാട്ടമുണ്ട്.
പ്രതികരിക്കുവാന്‍
ആദര്‍ശ ധീരനായ്
"വലിയ പടത്തലവന്‍"
വരിക വീണ്ടും......

No comments:
Post a Comment