ച'ങ്ങാ'തി
-----------------
ചിരിയില്‍ ചതിയുണ്ടെന്നറിയാന്‍
കരളില്‍ കരിയുണ്ടെന്നറിയാന്‍
കഴിയില്ല കരിക്കിന്‍വെള്ളം-
പോല്‍ നമ്പിയ ചങ്ങാതികളെ.
മുന്നില്‍ പാല്‍ പുഞ്ചിരിതൂകി-
പ്പുറകില്‍പ്പോയ് കുറ്റംപറയും
ചോറിവിടെ-ക്കൂറവിടെ പര-
നാറികളെ, പുലയാടികളെ.
ചിരിതൂകിയ ചുണ്ടുകളെന്‍ ചുടു-
ചോരയ്ക്ക് കൊതിക്കുന്നുണ്ടോ?
കൈകോര്‍ത്തുനടന്ന് കഴുത്ത്
ഞെരിക്കാന്‍ കയ്യുയരുന്നുണ്ടോ?
ഒളിയമ്പും കല്ലുകളും നട-
വഴിയില്‍ ചെറു വാരിക്കുഴിയും.
ചങ്കില്‍ ചെറു പിച്ചാത്തിപ്പിടി-
യമരും ചെഞ്ചോര തെറിക്കും.
അന്നേരമുറക്കെക്കരയും,
ഒന്നുരുളും, രണ്ട് പിടയ്ക്കും,
ചങ്ങാതി ചതിച്ചെന്നറിവില്‍
വെറുതേയെന്‍ കണ്ണുതുറിക്കും.
നീയെന്‍റെ കഴുത്തും തലയും
കയ്യും ഇരു കാലുകളും പല
തുണ്ടുകളായ് വെട്ടിയരിഞ്ഞു-
കഴിക്കൂ കൊതി മാറുംവരെയും
ചിരിയില്‍ ചതിയുണ്ടെന്നറിയാന്‍
കരളില്‍ കരിയുണ്ടെന്നറിയാന്‍
കഴിയില്ല കരിക്കിന്‍വെള്ളം-
പോല്‍ നമ്പിയ ചങ്ങാതികളെ.
മുന്നില്‍ പാല്‍ പുഞ്ചിരിതൂകി-
പ്പുറകില്‍പ്പോയ് കുറ്റംപറയും
ചോറിവിടെ-ക്കൂറവിടെ പര-
നാറികളെ, പുലയാടികളെ.
ചിരിതൂകിയ ചുണ്ടുകളെന്‍ ചുടു-
ചോരയ്ക്ക് കൊതിക്കുന്നുണ്ടോ?
കൈകോര്‍ത്തുനടന്ന് കഴുത്ത്
ഞെരിക്കാന്‍ കയ്യുയരുന്നുണ്ടോ?
ഒളിയമ്പും കല്ലുകളും നട-
വഴിയില്‍ ചെറു വാരിക്കുഴിയും.
ചങ്കില്‍ ചെറു പിച്ചാത്തിപ്പിടി-
യമരും ചെഞ്ചോര തെറിക്കും.
അന്നേരമുറക്കെക്കരയും,
ഒന്നുരുളും, രണ്ട് പിടയ്ക്കും,
ചങ്ങാതി ചതിച്ചെന്നറിവില്‍
വെറുതേയെന്‍ കണ്ണുതുറിക്കും.
നീയെന്‍റെ കഴുത്തും തലയും
കയ്യും ഇരു കാലുകളും പല
തുണ്ടുകളായ് വെട്ടിയരിഞ്ഞു-
കഴിക്കൂ കൊതി മാറുംവരെയും

No comments:
Post a Comment